10:21pm 07 November 2026
NEWS
അമീർ തമീം ബിൻ ഹമദ് അൽതാനി എക്സൺമോബിൽ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി
02/09/2026  10:17 AM IST
nila
അമീർ തമീം ബിൻ ഹമദ് അൽതാനി എക്സൺമോബിൽ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, പ്രമുഖ ഊർജ്ജ കമ്പനിയായ എക്സൺമോബിലിന്റെ ചെയർമാനും സി.ഇ.ഒയുമായ ഡാരൻ വുഡ്സുമായി കൂടിക്കാഴ്ച നടത്തി. ലുസൈൽ കൊട്ടാരത്തിലെ അമീറിന്റെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
​ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഡാരൻ വുഡ്സ് അമീറിനെ അഭിവാദ്യം ചെയ്തു. ഖത്തറും എക്സൺമോബിലും തമ്മിലുള്ള നിലവിലെ സഹകരണവും പങ്കാളിത്തവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഇരുവിഭാഗവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുംവികസിപ്പിക്കുന്നതിനുമുള്ള വഴികളും യോഗത്തിൽ ചർച്ചയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img